Advertisement

സമരം പ്രേക്ഷകരെ താത്പര്യമില്ലായ്മയിലേക്ക് നയിക്കും-സത്യന്‍ അന്തിക്കാട്

January 10, 2017
Google News 1 minute Read
sathyan anthikad

സിനിമയോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കരുതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇരിക്കുന്ന കൊന്പ് മുറിക്കുന്ന ഏർപ്പാടായിപ്പോയി അതെന്ന് സമരക്കാരിൽ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ട്. കാരണം സംഘടനാ നേതാവിന്റെ അന്പിൽ മുറിവേറ്റത് നാലു നിർമ്മാതാക്കൾക്കാണെങ്കിൽ, തകർന്നുപോയത് മുന്നൂറിൽ പരം തിയേറ്റർ ഉടമകളാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

അധികമാരും ഓർക്കാതെപോകുന്ന ഒരു സത്യമുണ്ട്. സിനിമ ഒരു ശീലമാണ്. വായുവും വെള്ളവുംപോലെ ഒരു മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല സിനിമ. കുറെക്കാലം തിയറ്ററുകളിൽ പോകാതിരുന്ന ഒരാൾക്ക്‌ പതുക്കെ പതുക്കെ ആ ശീലം ഇല്ലാതാകും. ഇത്തരം സമരങ്ങൾ പ്രേക്ഷകരെ താല്പര്യമില്ലായ്മയിലേക്കാണ് നയിക്കുക. സിനിമാ പ്രവര്‍ക്കര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഒരു സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് പറയുന്നതില്‍ ഒരു മനുഷ്യത്വമില്ലായ്മയുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഫെയ്സ് ബുക്കിലാണ് സത്യന്‍ അന്തിക്കാട് പറയുന്നു.

sathyan anthikad, film strike, film,director, malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here