നെഹ്രു കോളേജ്: ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

nehru college

കോയമ്പത്തൂര്‍ നെഹ്രുകോളേജിലെ അനുഭവങ്ങള്‍ പങ്കുവച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സെയ്ദ് ഷമിം രംഗത്ത്.

അത് കോളേജല്ല, മറിച്ച് ജയിലാണെന്നാണ് ഷമീം പറയുന്നത്. വെള്ളിയാഴ്ച പള്ളിയില്‍ പോണമെങ്കില്‍ പത്ത് രൂപ കൊടുക്കണം. നിരന്തരമായി പള്ളി പോകണമെന്ന് പറഞ്ഞതിന് തിവ്രവാദി ബന്ധം വരെ ആരോപിച്ചിരുന്നെന്നും ഷമീം പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്ക് കമ്പി എന്നിവ ഉപയോഗിച്ചാണ് ആക്രമണം എന്നും ഷമീം പറയുന്നു. ഇക്കാര്യം കൊണ്ട് ഒരു സെമസ്റ്റര്‍ ബാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് ഷമീം വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. മനസ്സെല്ലാം മരവിച്ചു…എന്നും വിദ്യാര്‍ത്ഥികളുടെ കരണത്ത് അടിക്കുന്നു. ബാറ്റിന്റെ സ്റ്റിക്ക് കൊണ്ട് വയറ്റില്‍ കുത്തുന്നു.

സമരം നടത്തിയവരെ അവരെ നോട്ടമിട്ടുണ്ടാകും. ഇപ്പോള്‍ സമരക്കാര്‍ പറയുന്നതൊക്കെ കോളേജ് അധികൃതര്‍ കേള്‍ക്കും. സമരം തീര്‍ന്ന് കോളേജ് തുറന്ന് കുറേ കഴിയുമ്പോള്‍ എല്ലാവര്‍ക്കും കോളേജ് മെല്ലെ മെല്ലെ പണി നല്‍കും. അടുത്ത ബാച്ചിലും ഇതേ നയം അവര്‍ തുടരും. അപ്പോള്‍ ദയവ് ചെയ്ത് ഇനിയെങ്കിലും എന്തെങ്കിലും സംഭവിക്കുന്നുണ്ടങ്കില്‍ അത് ആ കോളേജിലെ അവസാനത്തേത് ആക്കണമെന്നാണ് അഭ്യര്‍ത്ഥന എന്നും ഷമീം പറയുന്നു.

nehru college, coimbatore, student, facebook live

NO COMMENTS

LEAVE A REPLY