അഴിമതി തുടച്ചു നീക്കാൻ പുതിയ നടപടിയുമായി വിജിലൻസ്

jacob thomas

അഴിമതി തുടച്ചു നീക്കാൻ സെക്രട്ടേറിയേറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കുലർ ഇറക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി കൃത്യമായി ജോലി ചെയ്യിക്കാനാണ് പുതിയ നടപടി.

ഓരോ വിജിലൻസ് യൂണിറ്റും സംവിധാനം നടപ്പിലാക്കുന്നതിൽ മുൻകൈ എടുക്കണമെന്നും ഓരോ സ്ഥാപനത്തിലും ആഭ്യന്തര വിജിലൻസ് യൂണിറ്റിനും തലവൻ ഉണ്ടായിരിക്കണമെന്നും സർ്കകുലറിൽ പറയുന്നു. ആറുമാസം കൂടുമ്പോഴോ വർഷത്തിൽ രണ്ട് തവണയോ ആഭ്യന്തര ഓഡിറ്റ് വേണമെന്നും ഇതുവഴി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നുമാണ് നിർദ്ദേശം.

NO COMMENTS

LEAVE A REPLY