കണ്ണും കാതും തുറന്ന് കേള്‍ക്കണം ഈ സൈനികന്റെ വാക്കുകള്‍

രാവിലെ ഒരു പൊറോട്ടയും, ഉച്ചയ്ക്ക് പരിപ്പും ചോറും. 10 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു സൈനികന് ന്ലകുന്ന ഭക്ഷണത്തിന്റെ അളവാണിത്. ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ ജോലി ചെയ്യുന്ന സൈനികാണ് ആര്‍മി ഈ ‘റേഷന്‍’ നല്‍കുന്നത്.
ബി.എസ്.എഫ് ജവാനായ ടി.ബി യാദവാണ് ഫെയ്സ്ബുക്കിലൂടെ ഈ ദുരിത കാഴ്ചകള്‍ പുറം ലോകത്തെ അറിയിച്ചത്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് യാദവ് ഫെയ്സ് ബുക്കിലൂടെ പങ്കു വച്ചിരിക്കുന്നത്. വിശന്ന വയറുമായാണ് ഉറങ്ങാന്‍ പോകുന്നതെന്നും യാദവ് പറയുന്നു. ഇത് വെളിപ്പെടുത്തിയതിന് തനിയ്ക്ക് മേലുദ്യോഗസ്ഥരുടെ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയും യാദവ് പങ്കുവയ്ക്കുന്നുണ്ട്.
സര്‍ക്കാര്‍ എല്ലാം വിതരണം ചെയ്യുന്നുണ്ട് എന്നാല്‍ ഉദ്യോഗസ്ഥര്‍ എല്ലാം കടത്തുകയാണെന്നും യാദവ് പറയുന്നു. ജവാന്റെ ഫെയ്സ്ബുക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആരോപണങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉത്തരവിട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here