വൈറല്‍ വീഡിയോയിലെ സൈനികനെതിരെ ബിഎസ് എഫ്

bsf-jawan

അതിര്‍ത്തിയില്‍ ജവാന്‍മാര്‍ക്ക് കിട്ടുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് വീഡിയോ സോഷ്യല്‍ മീഡിയയിലിട്ട സൈനികന് സ്ഥലം മാറ്റം. തേജ് ബഹാദൂര്‍ എന്ന സൈനികനെ നിയന്ത്രണ രേഖയില്‍ നിന്നും പൂഞ്ചിലെ 29 ആം ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് അധികൃതര്‍ സ്ഥലം മാറ്റിയത്.

സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തുവാനും തേജ് ബഹാദൂറിന് മേല്‍ അന്വേഷണത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കാതിരിക്കാനും അദ്ദേഹത്തെ മറ്റൊരു ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റുമെന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി കെ ഉപധ്യായ് അറിയിച്ചിരുന്നു. വീഡിയോയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
മേലുദ്യോഗസ്ഥന് നേരെ അതിക്രമം നടത്തിയതിന് 2010 ല്‍ തേജ് ബഹാദൂര്‍ യാദവിനെകോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്തിരുന്നുവെന്ന് ഉപധ്യായ് വെളിപ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ടിയ്ക്കിടയില്‍ ഫോണ്‍ ഉപയോഗിച്ചതിനും നടപടിയുണ്ടാകും.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഉത്തരവിട്ടിരുന്നു.

bsf, jawan, viral video

NO COMMENTS

LEAVE A REPLY