Advertisement

പോലിസ് കോൺസ്റ്റബിൾ ഡ്രൈവർ; 400 പുതിയ തസ്തികകൾ

January 11, 2017
Google News 1 minute Read
PINARAYI

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.

  • തൃശ്ശൂർ ജില്ലയിലെ പാമ്പാടി നെഹ്രുകോളേജ് വിദ്യാർത്ഥിയായിരിക്കെ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • ആഭ്യന്തരവകുപ്പിൽ പോലിസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ 400 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
  • കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60ആം വാർഷികം ആഘോഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ കൺവീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, അഡ്വ. മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരൻ എന്നിവർ സമിതി അംഗങ്ങളാണ്.
  • അട്ടക്കുളങ്ങര ഗവൺമെൻറ് സെൻട്രൽ ഹൈസ്‌കൂളിൻറെ കൈവശമുള്ള ഭൂമിയിൽ ട്രിഡ മുഖേന ബസ്‌ബേ, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവ നിർമ്മിക്കുന്നതിനു കഴിഞ്ഞ സർക്കാർ അനുവദിച്ച ഉത്തരവ് റദ്ദാക്കി.
  • തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റി റ്റിയൂട്ടിൽ കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒരു ഡമോൺസ്‌ട്രേറ്റർ തസ്തിക സൃഷ്ടിച്ചു.
  • അമ്പലപ്പുഴ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഒരു അധ്യാപക തസ്തിക സൃഷ്ടിച്ചു.
  • പത്തനംതിട്ട ഇലന്തൂർ ഗവണ്മെ്ന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ സുവോളജി വിഭാഗത്തിൽ രണ്ട് അധ്യാപക തസ്തികകൾ സൃഷ്ടിച്ചു.
  • 2017-18 സാമ്പത്തിക വർഷം മുതൽ പദ്ധതിപ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകുന്നതിനുള്ള വകുപ്പുതല വർക്കിങ് ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുളള 5 കോടി രൂപയിൽ നിന്നും 10 കോടി രൂപയായി ഉയർത്തി. 10 കോടി രൂപവരെ ചെലവ് വരുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിന് വകുപ്പുതല കർമ സമിതികളേയും 10 കോടിക്കുമുകളിൽ ചെലവുവരുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകാൻ പ്രത്യേക കർമ സമിതിയേയും ചുമതലപ്പെടുത്തി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here