കോൺഗ്രസ് പ്രതിഷേധ കൺവെൻഷൻ ഇന്ന് ഡൽഹിയിൽ

congress

നോട്ട് നിരോധിച്ച നടപടിയിലും കേന്ദ്ര നയങ്ങളിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ കൺവെൻഷൻ ഇന്ന് ഡൽഹിയിൽ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ജൻ വേദ്‌ന സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

പതിനാല് വിഭാഗങ്ങളിൽനിന്നായി 5000 പേരാണ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് മുതിർന്ന നേതാക്കൾ കേരളത്തിൽനിന്ന് പരിപാടിയിൽ പങ്കെടുക്കുമ്പോൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പരിപാടിയിൽ പങ്കെടുക്കില്ല.

നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഒന്നാംഘട്ട സമാപനം കൂടിയാണ് ജൻ വേദ്‌ന സമ്മേളനം.

NO COMMENTS

LEAVE A REPLY