ഏനാത്ത് പാലം അപകടാവസ്ഥയിൽ; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

തിരുവനന്തപുരം – അങ്കമാലി സംസ്ഥാന പാതയായ അടൂർ, എം സി റോഡിലെ ഏനാത്ത് പാലം അപകടാവസ്ഥയിൽ. നിരവധി വാവഹനങ്ങൾ ഇടതടവില്ലാതെ കടന്നു പോകുന്ന പാതയിലെ പ്രധാന പാലങ്ങളിലൊന്നാണ് ഏനാത്ത് പാലം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പാലം താഴ്ന്നതായി നാട്ടുകാർ കണ്ടെത്തിയത്. പാലത്തിന്റെ കൈവരികൾ ശബ്ദത്തോടെ അകന്നുമാറുകയും തൂണുകളിലൊന്നിൽ ചരിവ് സംഭവിക്കുകയുമാണ് ഉണ്ടായത്.
ഇതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ട് രണ്ടു ദിവസത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നറിയാനാണ് രണ്ട് ദിവസത്തേക്ക് പാലം അടച്ചത്.
അടൂർ വഴി കൊട്ടാരക്കര റൂട്ടിലേക്ക് വരുന്ന വാഹനങ്ങൾ അടൂർ നെല്ലിമൂട്ടിൽപ്പടിയിൽനിന്ന് കടമ്പനാട്, ഏഴാംമൈൽ വഴി പോകാനാണ് നിർദ്ദേശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here