ചിരിച്ചതിന് ഫൈന്‍:എന്‍ജീനീയറിംഗ് കോളേജുകളിലെ കഥകള്‍ ഒന്നൊന്നായി പുറത്ത്

fine

ജിഷ്ണു പ്രണോയിയുടെ മരണത്തോടെ എന്‍ജിനീയറിംഗ് കോളേജിലെ പീഡനങ്ങളുടെ കഥകള്‍ പരസ്യമാകുകയാണ്. പീഡനക്കഥകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും രംഗത്ത് എത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് ഈ കഥയും.
കഥ കുറച്ച് പഴയതാണ്. 2013ല്‍ നടന്ന സംഭവമാണ്. കണ്ണൂരിലെ വിമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലില്‍ ചിരിക്കുന്നവര്‍ക്ക് അവിടെ മൂന്ന് കൊല്ലം മുമ്പ് ഈടാക്കിയിരുന്നത് 50രൂപ!!(ഇന്നത്തെ ഫൈന്‍ എത്രയാണെന്ന് അറിയുന്നവര്‍ക്ക് ഇവിടെ അത് കമന്റ് ചെയ്യാം)
വാര്‍ഡനാണ് ഫൈന്‍ ഈടാക്കിയിരിക്കുന്നത്. ഫൈനിടാനുള്ള കാരണം ചിരിയെന്നാണ് രസീതില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ തമാശ അതല്ല laughing എന്നതിന്  എഴുതിയിരിക്കുന്നത് laffing എന്നാണ്.

gishnu, engineering college, nehru college, fine

NO COMMENTS

LEAVE A REPLY