ജോയ് ആലുക്കാസ് ജ്വല്ലറി പുതിയ ഷോ റൂം ചെന്നെയിൽ

joy alukkas

ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോ റൂം ചെന്നെയിൽ പ്രവർത്തനമാരംഭിച്ചു. ചെന്നെയിലെ ക്രോംപേട്ടിൽ ചലച്ചിത്ര താരം പ്രശാന്താണ് ഷോ റൂം ഉദ്ഘാടനം ചെയ്തത്. ജോയ് ആലുക്കാസിന്റെ തന്നെ ഏറ്റവും വലിയ ഷോ റൂമുകളിലൊന്നാണ് ചെന്നെയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ചലച്ചിത്ര താരം ത്യാഗരാജൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്, നല്ലി കുപ്പു സ്വാമി,കെ സി സി എൻ എ പ്രസിഡന്റ് അനിയൻ ജോർജ്, ജോയ് ആലുക്കാസ് എക്‌സി. ഡയറക്ടർ പി ഡി ജോസ്, പി ഡി ഫ്രാൻസിസ്, ഷാജു കെ ആർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE