എഴുത്തുകാരെ ഭയപ്പെടുത്തുന്നവര്‍ സ്വേച്ഛാധിപതികള്‍

m mukundan

എഴുത്തുകാരെ ഭയപ്പെടുത്തുന്നത് സ്വേഛാധിപതികളാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍.
എഴുത്തുകാര്‍ ഗണ്‍മാന്റെ കൂടെ സഞ്ചരിക്കേണ്ട കാലം വൈകാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നിരന്തരം സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ആളായിരിക്കും എഴുത്തുകാരന്‍.

 

എഴുത്തുകാരനെ ഒരു കള്ളിയിലും പ്രതിഷ്ഠിക്കാന്‍ സാധിക്കില്ല. പരിക്കേല്‍ക്കുന്ന മനുഷ്യന്റെയടുത്ത് എഴുത്തുകാരന്‍ ഉണ്ടാകും. സര്‍ഗ്ഗാത്മകത ഉള്ളില്‍ ആളുമ്പോള്‍ എവിടെയായാലും എഴുത്തുകാരന്‍ എഴുതുമെന്നും എം. മുകുന്ദന്‍ പറഞ്ഞു.

m mukundan, kamal issue, BJP

NO COMMENTS

LEAVE A REPLY