സ്വാശ്രയ എൻജി. കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ കെട്ടിടം കെ എസ് യു തല്ലി തകർത്തു

KSU

സ്വാശ്രയ എൻജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ കെട്ടിടം കെ എസ് യു പ്രവർത്തകർ തല്ലി തകർത്തു. സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് മാനേജ്‌മെന്റ് യോഗം ചേരുന്നതിനിടയിലാണ് കെ എസ് യു പ്രവർത്തകർ അസോസിയേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്ത മാകുകയായിരുന്നു. സ്വാശ്രയ എഞ്ചിനിയറിങ് കോളേജായ പാമ്പാടി നെഹ്‌റു കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് കെ എസ് യു പ്രവർത്തകരുടെ മാർച്ച്.

NO COMMENTS

LEAVE A REPLY