വിടവാങ്ങല്‍ പ്രസംഗത്തില്‍ മിഷേലിന് നന്ദി രേഖപ്പെടുത്തി ഒബാമ

obama

വിടവാങ്ങല്‍ പ്രസംഗത്തില്‍ മിഷേലിന് നന്ദി രേഖപ്പെടുത്തി ഒബാമ. വര്‍ഗ്ഗീയ വേര്‍തിരിവിനും, സാധാരണക്കാര്‍ ഒന്നിച്ച് നില്‍ക്കുന്നതിനേയും കുറിച്ച് സംസാരത്തില്‍ ഉടനീളം സംസാരിച്ച ഒബാമ  ജനാധിപത്യവും ഐക്യവും സാഹോദര്യവുമാണ് അമേരിക്കയുടെ നിലനില്‍പ്പിന്റെ ആണിക്കല്ലുകള്‍ എന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
മിഷേല്‍ എന്ന പേര് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഒബാമയുടെ കണ്ഠം ഇടറി. മക്കള്‍ വിതുമ്പിയെങ്കിലും മിഷേല്‍ ചിരിച്ചുകൊണ്ടാണ് പ്രസംഗം മുഴുവന്‍ കേട്ടത്. 25വര്‍ഷമായി എന്റെ ബെസ്റ്റ് ഫ്രണ്ടാണ് മിഷേല്‍. പ്രസിഡന്റിന്റെ ഭാര്യ എന്ന പദവി, അവരുടേതായ ശൈലിയില്‍ മികച്ചതായി മിഷേല്‍ പൂര്‍ത്തിയാക്കി. വികാരം കടിച്ചമര്‍ത്തിയാണ് പിന്നീട് ഒബാമ പ്രസംഗം പൂര്‍ത്തിയാക്കിയത്. വൈറ്റ് ഹൗസ് എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ കൊണ്ട് വന്നത് മിഷേലാണ്. അക്കാര്യത്തില്‍ മിഷേല്‍ അടുത്ത തലമുറയ്ക്ക് മാതൃകയാണെന്നും ഒബാമ പറഞ്ഞു.

Barack Obama, Michelle,farewell speech

NO COMMENTS

LEAVE A REPLY