പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് നേരെ ചെരുപ്പേറ്

prakash singh badal

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് നേരെ ചെരുപ്പേറ്. ബാത്തിൻഡയിൽ നടന്ന ജനത ദർബാറിനിടെയാണ് ബാദലിന് നേരെ ചെരുപ്പെറിഞ്ഞത്. ചെരുപ്പ് മുഖ്യമന്ത്രിയുടെ ശരീരത്തിൽ പതിക്കുകയും കയ്യിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടുകയും ചെയ്തു.

ചെരുപ്പെറിഞ്ഞ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അകാലിദൾ പ്രവർത്തകരും ആംആദ്മി പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ചെറുപ്പേറെന്നാണ് സൂചന. 2014ൽ ഇസ്രുവിൽ വെച്ചും ബാദലിന് നേരെ ചെറുപ്പെറിഞ്ഞിരുന്നു

NO COMMENTS

LEAVE A REPLY