സഹാറ കേസ്: മോഡിയ്ക്കെതിരെയുള്ള ഹര്‍ജി തള്ളി

modi Samajwadi and bsp opposes him says modi

സഹാറാ കേസില്‍ മോഡിയ്ക്ക് എതിരെയുള്ള ഹര്‍ജി തള്ളി. മതിയായ തെളിവുകള്‍ ഇല്ലെന്ന് കാണിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.

മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013ലും 14ലും ബിർളാ, സഹാറ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ മോഡി കോഴ കൈപ്പറ്റിയതിന്റെ രേഖകൾ കണ്ടെത്തിയെന്നാണ് ആരോപണം. സഹാറ ഗ്രൂപ്പിൽനിന്ന് 40 കോടിയും ആദിത്യ ബിർള ഗ്രൂപ്പിൽനിന്ന് 25 കോടി രൂപയും കൈക്കൂലി വാങ്ങി എന്നാണ് ലഭിച്ച രേഖകൾ.
ഈ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് പൊതു താൽപര്യ ഹർജി നൽകിയത്.

sahara case, narendra modi, supreme court

NO COMMENTS

LEAVE A REPLY