വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്

vaikom vijayalakshmi

ഇരുട്ടിന്റെ ലോകത്ത് ഇനി അധികനാള്‍ കഴിയേണ്ട വൈക്കം വിജയലക്ഷ്മിയ്ക്ക്. കാഴ്ച കിട്ടാന്‍ നടത്തുന്ന ചികിത്സകള്‍ വിജയത്തിലേക്കാണെന്ന സൂചനയാണ് വിജയ ലക്ഷ്മിയുടെ അമ്മ നല്‍കുന്നത്. വെളിച്ചവും അടുത്ത് നില്‍ക്കുന്നവരെ നിഴലുപോലെ തിരിച്ചറിയാനും ഇപ്പോള്‍ വിജയലക്ഷ്മിയ്ക്ക് പറ്റുന്നുണ്ട്.

ഹോമിയോ ചികിത്സയാണ് ഇപ്പോള്‍ വിജയലക്ഷ്മി ചെയ്യുന്നത്. തലച്ചോറിലെ ഞരമ്പിന്റെ വൈകല്യമാണ് വിജയലക്ഷ്മിയുടെ കാഴ്ചയ്ക്ക് വിലങ്ങുതടിയായിരുന്നത്. കോട്ടയത്തെ സ്പന്ദന എന്ന ആശുപത്രിയിലാണ് ചികിത്സ. നൂറുഘട്ടമായി കഴിക്കേണ്ട മരുന്നിന്റെ പത്ത് ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു.

കാഴ്ച ലഭിച്ചാൽ ആദ്യം വിജയലക്ഷ്മിയ്ക്ക് കാണേണ്ടത് തന്നോടൊപ്പം നിഴലുപോലെയുള്ള അച്ചനേയും അമ്മയേയും. ഒപ്പം തന്റെ കഴുത്തിൽ താലിചാർത്താൻ പോകുന്നയാളേയും.

vaikom vijayalakshmi, singer, treatment, homeo, blind

NO COMMENTS

LEAVE A REPLY