ചേട്ടന്‍ സൂപ്പറാ.. വ്യത്യസ്തമായ സമരമുറയുമായി അലന്‍സിയര്‍

Alancier

സംവിധായകന്‍ കമലിനോട് രാജ്യം വിട്ട് പോകണമെന്ന ബിജെപി നേതാവിന്റെ പ്രസ്ഥാവനയ്ക്കെതിരെ നടന്‍ അലന്‍സിയറിന്റെ വ്യത്യസ്തമായ പ്രതിഷേധം. കാസര്‍കോഡ് ബസ് സ്റ്റാന്റിലായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

വെറും മുണ്ടുമാത്രം ഉടുത്ത് സ്റ്റാന്റിലെത്തിയ അലന്‍സിയര്‍ ‘‘ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ് …എന്നിട്ടും എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന് …നിങ്ങളും വരുന്നോ..?’’ എന്ന ചോദ്യവുമായാണ് അലന്‍സിയര്‍ എത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റെ പ്രതിഷേധമെന്ന് അലന്‍സിയര്‍ പറഞ്ഞത്. ബസിലും റോഡിലുമായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നിന്നാണ് യാത്രക്കാരനായി വേഷപ്പകര്‍ച്ച നടത്തി എകാംഗാവതരണം തുടങ്ങിയത്. ‘‘ഭാരതമെന്നാല്‍ എന്‍െറ നാടാണ്. എന്നെ ഇവിടെനിന്ന് പാകിസ്താനിലേക്കോ അമേരിക്കയിലേക്കോ ചവിട്ടിത്തള്ളാന്‍ ആര്‍ക്കും അവകാശമില്ല..’ എന്നും അലന്‍സിയര്‍ പറഞ്ഞു. പിപ്പീ ഊതികൊണ്ടായിരുന്നു അലന്‍സിയറിന്റെ വരവ്.

alancier, kamal issue, protest

NO COMMENTS

LEAVE A REPLY