സി.ഐ.എസ്​.എഫ്​ ജവാൻ നാല്​ സഹപ്രവർത്തകരെ വെടിവെച്ച്​ കൊന്നു

gun

ബീഹാറിൽ സി.ഐ.എസ്​.എഫ്​ ജവാൻ നാല്​ സഹപ്രവർത്തകരെ വെടിവെച്ച്​ കൊന്നു. ഒൗറംഗബാദ്​ ജില്ലയിലെ താപ വൈദ്യുതി നിലയത്തിലാണ്​ സംഭവം നടന്നത്.  അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അപകടത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ബീഹാറിലെ നാബിംഗർ പവർ ജനറേഷൻ കമ്പനി ലിമിറ്റഡ്​ യൂണിറ്റിലെ  ഹെഡ്​കോൺസ്​റ്റബിളായ ബൽവീർ സിങാണ്​ സഹപ്രവര്‍ത്തകരെ കൊന്നത്. മൂന്ന്​ ഹെഡ്​​ കോൺസ്​റ്റബിൾമാരും ഒരു അസിസ്​റ്റൻറ്​ സബ്​ ഇൻസ്​പെക്​ടറുമാണ്​ കൊല്ലപ്പെട്ടത്​. ഇതിൽ മൂന്ന്​ പേർ സംഭവ സ്​ഥലത്ത്​ വെച്ചും ഒരാ​ൾ ആശുപത്രിയിലുമാണ്​ മരിച്ചത്​. ബൽവീർ സിങിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

cisf, killed

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE