ജിഷ്ണുവിന്റെ മരണത്തെ സര്‍ക്കാര്‍ കാണുന്നത് ഗൗരവകരമായി-വിദ്യാഭ്യാസമന്ത്രി

c-raveendranath

പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സർക്കാർ ഗൗരവകരമായാണ്  കാണുന്നുവെന്ന്​ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്​. ജിഷ്​ണുന്റെ അമ്മയെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുത്​. മന്ത്രിസഭയിൽ  ഇക്കാര്യം വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കത്തക്ക രീതിയിൽ ദീർഘവീക്ഷണത്തോടുകൂടി സംസ്​ഥാന സർക്കാർ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

c raveendranath, nehru college,jishnu

NO COMMENTS

LEAVE A REPLY