ദിലീപിനെതിരെ തുറന്നടിച്ച് ലിബർട്ടി ബഷീർ

FILM STRIKE

കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തകർക്കാൻ ശ്രമിക്കുന്നത് ദിലീപാണെന്ന ആരോപണവുമായി ലിബർട്ടി ബഷീർ. തിയേറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ബഷീർ കുറ്റപ്പെടുത്തി.

മലയാള സിനിമ റിലീസ് ചെയ്യാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇതര ഭാഷാ ചിത്രങ്ങൾ പുറത്തിറക്കാനായിരുന്നു നിർമ്മാതാക്കൾക്ക് താൽപര്യമെന്നും ബഷീർ വ്യക്തമാക്കി.

ഭൈരവ റിലീസ് ചെയ്ത ഫെഡറേഷനിലെ തിയേറ്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ലബർട്ടി ബഷീർ പറഞ്ഞു. ദിലീപ് കേരളത്തിലെ പല തിയേറ്റർ ഉടമകളെ വിളിച്ച് പുതിയ സംഘടനയെ കുറിച്ച് സംസാരിച്ചതിലും തെളിവുണ്ടെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY