ബന്ധു നിയമന വിവാദം; പോൾ ആന്റണി രാജിക്കത്ത് കൈമാറി

Paul antony

ബന്ധു നിയമന വിവാദത്തിൽ പ്രതിചേർക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി രാജിക്കത്ത് കൈമാറി. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനാണ് രാജിക്കത്ത നൽകിയത്.

ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധു നിയമന വിവാദത്തിൽ പോൾ ആന്റണിയെ മൂന്നാം പ്രതിയായി എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് പോൾ ആന്റണി രാജിക്കത്ത് നൽകിയത്. എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

പ്രതിയായി കേസ് റജിസ്റ്റർ ചെയ്തതിനാൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി തുടരുന്നതിൽ അധാർമ്മികതയുണ്ടെന്ന് തുടരണമോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും പോൾ ആന്റണി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY