നോട്ട് നിരോധനത്തിനെതിരെ ട്രെയിൻ തടയൽ സമരം

train NRI can book train ticket before one year

നോട്ട് നിരോധനത്തിനെതിരെ ട്രെയിൻ തടയൽ സമരം നടത്താൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. നോട്ട് നിരോധനം നടത്തി നരേന്ദ്ര മോഡി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും ഇതിനെതിരെ ജനുവരി 17ന് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ കറൻസി ആന്ദോളൻ എന്ന പേരിൽ സമരം സംഘടിപ്പിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.

കേരളത്തിൽ എന്ത് സമരം നടന്നാലും മോഡി അറിയില്ല. എന്നാൽ കേരള സംസ്ഥാനം ഉണ്ടെന്ന് മോഡി അറിയണം. അതുകൊണ്ടാണ് ട്രെയിൻ തടയുന്നതെന്നും ജോർജ് പറഞ്ഞു.

മോഡി കേരളത്തോട് വൈരാഗ്യം തീർക്കുകയാണെന്നും കേന്ദ്ര നടപടിയിൽ പ്രതിഷേധമുള്ള എല്ലാവരെയും സമരത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ജോർജ് അറിയിച്ചു.

NO COMMENTS

LEAVE A REPLY