അപകടം നടക്കുമ്പോള്‍ അന്ന് ഡ്രൈവര്‍ ഉറങ്ങിയിരുന്നില്ല- മോനിഷയുടെ അമ്മ

monisha

മോനിഷയുടെ അപകടമരണത്തെ തുടര്‍ന്ന് അന്ന് മുതല്‍ കേട്ട് കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് അപകടകാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന്. എന്നാല്‍ അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയതായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി രംഗത്ത്.
സംഭവം നടക്കിക്കുമ്പോള്‍ ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ലെന്ന് ശ്രീദേവി ഉണ്ണി പറയുന്നു. മോനിഷ ഉറക്കത്തിലായിരുന്നു. ഒരു പ്രോഗ്രാമിന്റെ പ്രാക്ടീസിനായി ബാംഗ്ലൂരിലേക്ക് പോകുകയായികുന്നു തങ്ങള്‍.
ഡ്രൈവ്ര‍ ഇടയ്ക്കിടെ പിന്നോട്ട് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോഴേക്കും ഡോറ് തുറന്ന് താന്‍ പുറത്തേക്ക് തെറിച്ച് പോയിരുന്നു. നോക്കുമ്പോള്‍ ഒരു കെഎസ്ആര്‍ടിസി ബസ് കാറിനെ ഇടിച്ച് മുന്നോട്ട് നീക്കി കൊണ്ട് പോകുകയാണ്. ഒരു ഓട്ടോ ഡ്രൈവറാണ് രക്ഷയ്ക്കെത്തിയത്. മോനിഷ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.

monisha, sreedevi unni, Actress

NO COMMENTS

LEAVE A REPLY