ഗാസി യുദ്ധത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു

ധർമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ സങ്കൽപ് ഒരുക്കുന്ന ‘ദി ഗാസി അറ്റാക്ക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

1971 ൽ മുങ്ങിയ ‘ഗാസി’ എന്ന അന്തർവാഹിനിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ഇന്നും മറ നീങ്ങാതെ നിൽക്കുന്നു. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി പാകിസ്ഥാൻ മറ്റൊരു രാജ്യമായി മാറിയപ്പോൾ മുതൽ തുടങ്ങിയതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം. 1947 ന് ശേഷം 4 പ്രാവിശ്യമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായത്. എന്നാൽ ആരും അറിയാതെ അഞ്ചാമത് ഒരു തവണ കൂടി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്. സമുദ്രത്തിന്റെ അടിയിൽ !! അതാണ് ഗാസി യുദ്ധം.

18 ദിവസം നീണ്ട് നിന്ന ഈ യുദ്ധത്തിൽ ജീവൻ ബലി നൽകിയ ധീരയോധാക്കളെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ‘ദി ഗാസി അറ്റാക്ക്’ എന്ന ചിത്രം സമുദ്രത്തിനടിയിലെ യുദ്ധത്തെ കാണിക്കുന്ന ആദ്യ സിനിമയായിരിക്കും.

തെന്നിന്ത്യൻ താരം റാണാ ദഗുബാട്ടിയും, തപ്‌സി പന്നുവും ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി 17 ന് തിയറ്ററുകളിൽ എത്തും. മരണത്തിന് ശേഷം പുറത്തിറങ്ങുന്ന ഓം പുരിയുടെ അവസാന ചിത്രമായിരിക്കും ‘ ദി ഗാസി അറ്റാക്ക്’.

Subscribe to watch more

The Ghazi Attack trailer

NO COMMENTS

LEAVE A REPLY