തിരുവാഭരണ ഘോഷയാത്ര തുടങ്ങി

thiruvabharana Khoshyathra

മകരസംക്രാന്തി ദിനത്തില്‍ ശബരിമല ശാസ്താവിന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര തുടങ്ങി. ഇന്ന് ഒരു മണിയോടെയാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങിയത്. ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ളയാണ് തിരുവാഭരണങ്ങളടങ്ങുന്ന പ്രധാന പേടകം ശിരസ്സിലേറ്റുന്നത്.

thiruvabharana khoshayathra

22അംഗ പേടക വാഹക സംഘവും ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. രുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പഭക്തരും ദേവസ്വം ബോര്‍ഡ് അധികൃതരും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയും അകമ്പടി സേവിക്കുന്നുണ്ട്. 14ന്‌വൈകിട്ട് ശരംകുത്തിയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

thiruvabharana Khoshyathra, sabarimala

NO COMMENTS

LEAVE A REPLY