ഹൈക്കമാന്റുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉമ്മൻ ചാണ്ടി

ummanchandi

ഹൈക്കമാന്റുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. പാർട്ടിയുമായി തനിക്ക് പ്രശ്‌നങ്ങളില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാത്രമാണ് താൻ ആവശ്യപ്പെടുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

സോളാർ കമ്മീഷനിൽ മൊഴികൾ നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ തെരഞ്ഞെടുപ്പ് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും മുകുൾ വാസ്‌നിക് ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഉമ്മൻ ചാണ്ടി.

കോൺഗ്രസിൽ ദേശീയ തലത്തിൽതന്നെ സംഘടനാ തെരഞ്ഞെടുപ്പിന് സമയമായെന്നും ചില നിർദ്ദേശങ്ങൾ ഹൈക്കമാന്റിനെ അറിയിക്കുമെന്നും എന്നാൽ ഈ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY