ആ വാര്‍ത്ത ശരി തന്നെ, വിദ്യാ ബാലന്‍ ആമിയാകില്ല

vidya-balan

മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറി. കമലുമായി തിരക്കഥയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് വിദ്യാബാലന്‍ അറിയിച്ചു. മാധവിക്കുട്ടിയുടെ ജീവിതത്തേയും സാഹിത്യത്തേയും അടിസ്ഥാനമാക്കിയാണ് ആമി കമല്‍ തയ്യാറാക്കിയത്.

വിദ്യയുടെ ആശയങ്ങള്‍ കമല്‍ സ്വീകരിക്കാത്തതും, കമല്‍ തിരക്കഥയില്‍ വരുത്തിയ മാറ്റവുമാണ് പിന്മാറ്റത്തിന് കാരണം എന്നാണ് വിദ്യയോട് അടുത്ത് നില്‍ക്കുന്നവര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഹിന്ദു സംഘടനയുടെ ഭീഷണി കാരണമാണ് സിനിമയില്‍ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തിന് കാരണം എന്നും സൂചനയുണ്ട്. നരേന്ദ്രമോഡിയെ ശക്തമായി പിന്തുണയ്ക്കുന്ന നടിയാണ് വിദ്യാബാലന്‍. ദേശീയഗാനാലാപനം, നോട്ട് നിരോധനം എന്നീ വിഷയങ്ങളില്‍ കമലിന്റെ വിമര്‍ശന നിലപാടാണ് വിദ്യയെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY