വിജയ് മല്യയുടെ കോടികളുടെ സ്വത്ത് മക്കളുടെ പേരിലേക്ക് മാറ്റി

VIJAY MALYA

വിജയ് മല്യ തന്റെ പേരിലുള്ള നാല് കോടി ഡോളർ മക്കളുടെ പേരിലേക്ക് മാറ്റിയതിൽ വിശദീകരണം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ബാങ്കുകളുടെ ആരോപണത്തിലാണ് മല്യയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയ് മല്യ തന്റെ മക്കളുടെ പേരിലേക്ക് മാറ്റിയത് നേരത്തേയുള്ള കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരാണെന്ന് ബാങ്കുകൾക്ക് വേണ്ടി വാദിച്ച ശ്യാം ദിവാൻ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് മല്യയുടെ പ്രതികരണം അറിയിക്കാൻ സമയം വേണമെന്ന മല്യയുടെ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ ആവശ്യപ്പെട്ടു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി രണ്ടിലേക്ക് മാറ്റി വച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE