കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വേദിയിൽ ചാണക വെള്ളം ഒഴിച്ച് യുവ മോർച്ച

yuva morcha

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വേദിയിൽ ചാണക വെള്ളം തളിച്ച് യുവ മോർച്ച പ്രതിഷേധം.

കമലിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചുള്ള ബിജെപി പരാമർശങ്ങളിൽ കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത. ഇത് വർഗ്ഗീയ കൂട്ടായ്മയാണെന്ന് ആരോപിച്ചാണ് യുവ മോർച്ച പ്രവർത്തകർ വേദിയിലും കമലിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളിലും ചാണക വെള്ളം തളിച്ചത്.

ജനകീയ കൂട്ടായ്മയിൽ സംവിധായകരായ ലാൽ ജോസ്, ആഷിക് അബു, നടി റിമ കല്ലിങ്ങൽ, സംഗീത സംവിധായകൻ ബിജി പാൽ, സിപിഎം നേതാവ് എം എ ബേബി, സിപിഐ നേതാവ് ബിനോയ് വിശ്വം, കോൺഗ്രസ് നേതാവ് വി ടി ബൽറാം എന്നിവർ പങ്കെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY