അൽഫോൺസ് പുത്രൻ സിനിമയിൽ മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു

chimbu mammootty alphonse puthran film

യുവസംവിധായകൻ അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് നടൻ ചിമ്പുവും ഒന്നിക്കുന്നു.

മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴിൽ നിന്ന് ചിമ്പുവും പ്രധാന വേഷത്തിൽ ഉണ്ടാകും. ചിമ്പുവിനെ കണ്ട് അൽഫോൺസ് പുത്രൻ ചർച്ച നടത്തിയിട്ടുണ്ട്. തിരക്കഥ ചിമ്പുവിനോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇരുതാരങ്ങളും ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കിലായതിനാൽ ഷൂട്ടിംഗ് അൽപ്പം നീണ്ടുപോകും. എന്തായാലും സിനിമ പ്രതീക്ഷിക്കാമെന്നാണ് അൽഫോൺസിന്റെ ഉറപ്പ്.

chimbu mammootty alphonse puthran film

NO COMMENTS

LEAVE A REPLY