കേരളത്തിന് വൈദ്യുതി നൽകാമെന്ന് കേന്ദ്രം

electricity bill

രൂക്ഷ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസവുമായി കേന്ദ്രം. ആവശ്യമായ വൈദ്യുതി നൽകാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. യൂണിറ്റിന് 2.80 രൂപയ്ക്കാണ് കേന്ദ്രം വൈദ്യുതി നൽകുക. വൈദ്യുത പ്രതിസന്ധിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവരം ധരിപ്പിച്ചിരുന്നതായും പിയൂഷ് ഗോയൽ പറഞ്ഞു.

വേനൽ ശക്തമായതോടെ വൈദ്യുതി ഉപയോഗം വർധിക്കുകയും ജലലഭ്യത ഗണ്യമായി കുറയുകയും ചെയ്തതോടെ കേരളം വൈദ്യുതി ക്ഷാമം നേരിടുകയാണ്. അണക്കെട്ടുകളിൽ 45% മാത്രം വെള്ളമേ ഉള്ളൂ. ഈ സാഹചര്യത്തിലാണ് വൈദ്യുതി കേന്ദ്രത്തിൽനിന്ന് വാങ്ങാൻ തീരുമാനമായത്.

NO COMMENTS

LEAVE A REPLY