ഏനാത്ത് പാലത്തിന് ഗുരുതര ക്ഷതം. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

enath bridge

എംസി റോഡിലെ ഏനാത്ത് പാലത്തിന് ഗുരുതര ക്ഷതമെന്ന് വിദഗ്ധ സമിതി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചത്. പാലത്തിന്റെ മധ്യഭാഗത്ത് രണ്ടാമത്തെയും മൂന്നാമത്തെയും സ്പാന്‍ ചേരുന്ന ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയിട്ടുള്ളത്.

അറ്റകുറ്റപ്പണി നടത്തി പാലം ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വിള്ളല്‍ ഗുരുതരമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്.

enath palam, transportation, kottarakara,pathanamthitta,

NO COMMENTS

LEAVE A REPLY