കേന്ദ്ര സർക്കാർ വിലക്കിനെതിരെ സാക്കിർ നായിക്കിന്റെ സംഘടന കോടതിയിൽ

Zakir Naik

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിൽ മത പ്രഭാഷകനായ സാക്കിർ നായിക്ക് അധ്യക്ഷനായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ഡൽഹി ഹൈകോടതിയെ സമീപിച്ചു.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സംഘടനയെ വിലക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിയ്ക്കും.

2016 നവംബർ 15ന് കേന്ദ്ര സർക്കർ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയെ വിലക്കിയത്.

NO COMMENTS

LEAVE A REPLY