അലന്‍സിയറിന്റെ പ്രതിഷേധം. പിന്‍വലിച്ച പോസ്റ്റിന് പകരം പുതിയ പോസ്റ്റിട്ട് കുഞ്ചാക്കോ ബോബന്‍

kunchako boban

തനിക്ക് കമലും അലന്‍സിയറും സുരേഷുമെല്ലാം ഇന്ത്യാക്കാരന്‍ പിന്‍വലിച്ച പോസ്റ്റിന് പകരം പുതിയ പോസ്റ്റുമായി കുഞ്ചാക്കോ ബോബന്‍ വീണ്ടും.

കമലിന് എതിരായ സംഘപരിവാര്‍ നീക്കത്തിനെതിരെ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്‍ ആദ്യ പോസ്റ്റ് ഇട്ടിരുന്നു. ‘മിസ്റ്റര്‍ അലന്‍സിയര്‍ നിങ്ങളാണ് ഇന്ത്യന്‍’ എന്നതായിരുന്നു ആ പോസ്റ്റ്. എന്നാല്‍ ഈ പോസ്റ്റിന് താഴെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്  കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. അതിന് ശേഷമാണ് അലന്‍സിയറേയും കമലിനേയും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റ് ഇട്ടത്.

facebook, alancier, kamal, kunchako boban