വനിതാ ഡോക്ടർമാരുടെ സ്‌നേഹ സംഗമം

medex

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ ‘സ്‌നേഹ സംഗമം’ ജനുവരി 15-ാം തീയതി രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മെഡക്‌സിന്റെ പ്രധാന വേദിയില്‍ നടക്കും. പ്രഭാഷണങ്ങള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സൗജന്യ വൈദ്യ പരിശോധന, ഡോക്ടര്‍മാരുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തൂക്കം-ഉയരം പരിശോധന, രക്ത പരിശോധന, ബോഡി മാസ് ഇന്‍ഡക്‌സ്, എല്ലുകളുടേയും ധാതുലവണങ്ങളുടെ അളവ് (ബോണ്‍ മിനറല്‍ ഡെന്‍സിറ്റി) എന്നിവയിലാണ് സൗജന്യ വൈദ്യ പരിശോധന നടത്തുന്നത്. രക്ഷകര്‍ത്താക്കളുടേയും കുട്ടികളുടേയും വൈകാരിക സംഘര്‍ഷങ്ങളെപ്പറ്റി സിഡ്‌നി ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് സൈക്യാര്‍ട്ടിയിലെ പ്രൊഫസര്‍ ഡോ. വല്‍സമ്മ ഈപ്പന്‍ സംസാരിക്കും.

പ്ലാനിംഗ് ബോര്‍ഡ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ കണ്‍സള്‍ട്ടന്റ് ഡോ. മൃദുല്‍ ഈപ്പന്‍ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം ഐ.എം.എ. വനിതാ വിഭാഗം പ്രസിഡന്റ് ഡോ. കെ.ഇ. എലിസബത്ത്, വൈസ് പ്രസിഡന്റ് ഡോ. ലക്ഷ്മി ശ്യാംസുന്ദര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY