ദിലീപിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകളുടെ പുതിയ സംഘടന

dileep dileep on new organization dileep fb post about actress attack

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർപ്പിലേക്ക്. ഫെഡറേഷൻ പ്രഖ്യാപിച്ച തിയേറ്റർ സമരം തള്ളി കൂടുതൽ തിയേറ്റർ ഉടമകൾ സിനിമകൾ റിലീസ് ചെയ്തതോടെയാണ് സംഘടനയിൽ പിളർപ്പുണ്ടെന്ന റിപ്പോർട്ട് വന്നത്.

കഴിഞ്ഞ ദിവസം വിജയ് ചിത്രം ഭൈരവ 31 തിയേറ്ററുകളാണ് റിലീസ് ചെയ്തത്. 21 തിയേറ്ററുകൾ കൂടി ഇന്ന് ചിത്രം പ്രദർശിപ്പിച്ചു. ഇതോടെ ഫെഡറേഷൻ പിളർപ്പിലാണെന്ന വാർത്തകൾ ശരിവച്ചു തുടങ്ങി.

ദിലീപിന്റെ നേതൃത്വത്തിൽ ഉടൻതന്നെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നടൻ ദിലീപാണ് പുതിയ സംഘടനയ്ക്ക് പിന്നിലെന്ന് കഴിഞ്ഞ ദിവസം ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരേപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY