ഇന്ത്യൻ ഭരണഘടനയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി

Ravisankar prasad

ഇന്ത്യൻ ഭരണഘടനയുടെ മൂലരൂപത്തിൽ ഹിന്ദു ദൈവങ്ങളുടെയും ഗുരുക്കൻ മാരുടെയും ചിത്രങ്ങളുണ്ടായിരുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്.

ഹിന്ദു ദൈവങ്ങളായ രാമൻ, കൃഷ്ണൻ, ഗുരുക്കൻമാരായ സ്വാമി വിവേകാനന്ദൻ, ഗുരു ഗോവിന്ദ് സിംഗ് എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നെന്നും എന്നാൽ ഇന്നായിരു ന്നെങ്കിൽ അത് പറ്റുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ ഇന്റർ നാഷണൽ സെന്ററിൽ മുൻ ചീഫ് ജസ്റ്റിസുമാരും നയതന്ത്രജ്ഞരും ഭരണഘടനാ വിദഗ്ധരും പങ്കെടുത്ത സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY