ടൊറന്റോ ചലച്ചിത്ര മേളയിൽ കാണികളെ ബോധം കെടുത്തിയ റോ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

നരഭോജിയായ പെൺകുട്ടിയുടെ കഥ പറയുന്ന റോ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഫ്രഞ്ച് -ബൾഗേരിയൻ ഹൊറർ ചിത്രമായ റോ കഴിഞ്ഞ വർഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രം കണ്ടിട്ട് നിരവധി പേർ ബോധരരഹിതരായത് വൻ വാർത്തയായിരുന്നു.

2016 ലെ കാൻസ് ചലച്ചിത്ര മേളയിലെ ഇന്റർനാഷ്ണൽ ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുകയും, ചിത്രത്തിന് ഫിപ്രെസി പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

ജൂലിയ ഡുകർണോ സംവിധാനം ചെയ്ത ഈ ചിത്രം മാർച്ച് 10 ന് തിയറ്ററുകളിൽ എത്തും.

Subscribe to watch more

raw trailer released

NO COMMENTS

LEAVE A REPLY