ടോംസ് കോളേജുമായി തനിക്ക് ബന്ധമില്ലെന്ന് ഉമ്മൻ ചാണ്ടി

ummanchandi

മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്റെ മണ്ഡലത്തിലുളള കോളെജാണ് ടോംസ്. അതുകൊണ്ട് അവിടുത്തെ ചടങ്ങിൽ പങ്കെടുക്കാൻ പോയി. അല്ലാതെ കോളേജുമായോ അധികാരികളുമായോ യാതൊരു ബന്ധവുമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ആരോപണ മുന്നയിച്ച മാധ്യമങ്ങളെ വെല്ലുവിളിച്ച അദ്ദേഹം ആരോപണം തെളിഞ്ഞാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയും ടോംസ് കോളേജ് ചെയർമാൻ ടോം ടി ചാക്കോയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കോളേജും മാനേജ്‌മെന്റുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY