ഉത്തര കൊറിയയെ നിരീക്ഷിക്കാൻ യു എസ് റഡാർ

North korea

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണ പറക്കൽ നിരീക്ഷിക്കാൻ യു എസ് റഡാർ. യുഎസ് കപ്പൽ റഡാറുമായി ഹവായിൽനിന്ന് യാത്ര തിരിച്ചു കഴിഞ്ഞു.

തീരത്തുനിന്ന് 3218 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സമുദ്രത്തിൽ സ്ഥാനമുറപ്പിച്ച് റഡാർ കൊറിയൻ മിസൈലുകളുടെ സഞ്ചാരം നിരീക്ഷിക്കും.

ഉത്തര കൊറിയയുടെ മിസൈലുകൾ മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാണെങ്കിൽ തടയുമെന്നും അല്ലാത്ത പക്ഷം നിരീക്ഷിക്കുക മാത്രമേ ചെയ്യൂ എന്നും യു എസ് പ്രതിരോധ സെക്രട്ടറി ആഷ്‌കാർട്ടര് അറിയിച്ചു.

NO COMMENTS

LEAVE A REPLY