ഖാദി കലണ്ടറിൽ ഗാന്ധിയ്ക്ക് പകരം മോഡി; വിമർശനവുമായി സുധീരൻ

vm sudeeran

ഖാദി കലണ്ടറിൽ ഗാന്ധി ചിത്രത്തിന് പകരം മോഡിയുടെ ചിത്രം നൽകിയതിൽ വിമർശനവുമായി കെ.പി.സി.സി. അധ്യക്ഷൻ വി എം സുധീരൻ. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ (കെ.വി.ഐ.സി )ഈ വർഷത്തെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അച്ചടിച്ചത് രാഷ്ട്രപിതാവിനോട് കാട്ടിയ ഏറ്റവും വലിയ അവഹേളനമാണെന്ന് സുധീരൻ പറഞ്ഞു.

ഇതുസംബന്ധിച്ച് ഖാദി കമ്മീഷൻ ചെയർമാൻ നൽകിയ വിശദീകരണം പരിഹാസ്യവും ബാലിശവുമാണ്. തലമുറകളായി ഇന്ത്യക്കാരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ചിത്രമാണ് ചർക്ക തിരിക്കുന്ന ഗാന്ധിജിയുടേത്. അതിനുപകരം ചർക്ക തിരിക്കുന്ന മോഡിയുടെ ചിത്രം പ്രതിഷ്ഠിച്ചത് തികഞ്ഞ ഗാന്ധിനിന്ദയാണ്. ഇതിന് നേതൃത്വം നൽകിയ ഖാദി കമ്മീഷനും അവർക്ക് നിർദ്ദേശം നൽകിയ നരോന്ദ്രമോഡി സർക്കാരും തെറ്റ്തിരുത്തി ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY