കമൽ സി.ചവറക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് ഡിജിപി

behra

എഴുത്തുകാരൻ കമൽ സി.ചവറക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കമൽ സി ചവറയ്‌ക്കെതിരെ അന്വേഷണം നടത്തുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ബെഹ്‌റ പറഞ്ഞു.

പരാതികൾ ഉയർന്നതിനെ തുടർന്ന് കമലിനെതിരായ കേസിലെ തുടർ നടപടികൾ നിർത്തിവെച്ചുവെന്നും നിലവിൽ കമൽ സി. ചവറക്കെതിരെ യാതൊരു വിധ അന്വേഷണവും നടക്കുന്നില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY