പൂക്കച്ചവടക്കാരിയുടെ ജൻധൻ അക്കൗണ്ടിൽ എത്തിയത് കോടികൾ

new currency for 100 rupee

കർണാടകയിലെ നഞ്ചൻഗുഡ് ഹുലഹള്ളിയിലെ പൂക്കച്ചവടക്കാരിയുടെ ജൻധൻ അക്കൗണ്ടിൽ എത്തിയത് 5.81 കോടി രൂപ. വായ്പയെ കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയ പൂക്കച്ചവടക്കാരി നീല, തന്റെ പാസ് ബുക്ക് പുതുക്കിയപ്പോഴാണ് അക്കൗണ്ടിൽ 5.81 കോടി രൂപ ഉള്ളതായി രേഖപ്പെടുത്തി നൽകിയത്.

നോട്ട് നിരോധനത്തിന് പിന്നാലെ തന്റെ അക്കൗണ്ട് കള്ളപ്പണ നിക്ഷേപത്തിന് ഉപയോഗിച്ചതാണോ എന്ന് സംശയമുണ്ടെ്‌നനും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നീല ബാങ്ക് അധികൃതരെ സമീപിച്ചു. അപ്പോഴേക്കും പണം അക്കൗണ്ടിൽനിന്ന് മാറ്റിയിരുന്നു.

എന്നാൽ പാസ്ബുക്കിൽ രേഖപ്പെടുത്തിയതിലെ സാങ്കേതിക തകരാറാണെന്ന് ഹുലഹള്ളി കോർപ്പറേഷൻ ബാങ്ക് അധികൃതർ അറിയിച്ചു. കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലെ കർഷകരുടെ ജൻധൻ അക്കൗണ്ടിൽ നോട്ട് നിരോധനത്തിന് ശേഷം വൻ തുക നിക്ഷേപിച്ചതായി സിബിഐ ഉം എൻഫോഴ്‌സ്‌മെന്റ് വകുപ്പും കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY