കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണം : ബിജെപി

rahul gandi

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കുകയും ദേശീയ പാർട്ടി പദവി എടുത്തുകളയുകയും വേണമെന്നാണ് ബിജെപിയുടെ ആവശ്യം. കോൺഗ്രസ് പാർ്ടി ചിഹ്നത്തെ മതവുമായി ബന്ധിപ്പിച്ചുവെന്നും പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ആരോപിച്ച് ബിജെപി ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ജനുവരി 11ന് ഡൽഹിയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമ3ായ കൈപ്പത്തിയെ ശിവജി, ഗുരുനാനാക്, ബുദ്ധൻ, മഹാവീരൻ തുടങ്ങിയവരുമായി ബന്ധിപ്പിച്ച് പരാമർശം നടത്തിയെന്നാണ പരാതി.

NO COMMENTS

LEAVE A REPLY