Advertisement

ഈ പതിനാലുകാരൻ ഗുജറാത് സർക്കാരുമായി ഒപ്പിട്ടത് 5 കോടിയുടെ ധാരണാ പത്രം

January 14, 2017
Google News 2 minutes Read
Teenager Creates Drones Strikes Rs. 5 Crore Deal With State Government

14-15 വയസ്സിലുള്ള കുട്ടികൾ പഠിത്തവും, കളിയും, ചിരിയുമായി ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാത്ത ലോകത്ത് പാറി നടക്കുമ്പോൾ ഹർഷവർധൻ സാല എന്ന 14 വയസ്സുകാരൻ ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റിരിക്കുന്നത്.

യുദ്ധമുഖങ്ങളിലെ ലാൻഡ് മൈനുകൾ കണ്ടുപിടിക്കാനുള്ള ഡ്രോൺ നിർമ്മിച്ചു നൽകാമെന്ന കരാറിലേർപ്പെട്ടിരിക്കുകയാണ് ഹർഷവർധൻ. 5 കോടി രൂപയുടെ ധാരണാപത്രമാണ് ഹർഷവർധൻ ഈ ചെറുപ്രായത്തിൽ ഗുജറാത്ത് സർക്കാരുമായി ഒപ്പിട്ടിരിക്കുന്നത്.

എന്താണ് ഈ ഡ്രോണിന്റെ പ്രത്യേകത ?

ഇൻഫ്രാറെഡ്, ആർജിബി സെൻസറുകളും, തെർമൽ മീറ്ററുകളും, മെക്കാനിക്കൽ ഷട്ടറുള്ള 21 മെഗാപിക്‌സൽ ക്യാമറയുമാണ് ഈ ഡ്രോണിന്റെ പ്രത്യേകത. 2 അടിയോളം ഉയരത്തിൽ പറക്കുന്ന ഈ ഡ്രോണിന് 8 മീറ്റർ അകലെ പോയാലും റേഡിയോ അലകൾ വിടാൻ കഴിയും എന്ന് മാത്രമല്ല, 50 ഗ്രാം തൂക്കമുള്ള ബോംബും ഡ്രോൺ വഹിക്കുന്നുണ്ട്. കൂടാതെ ലാൻഡ് മൈനുകൾ കണ്ടുപിടിക്കാൻ പേലോഡുകളും ഡ്രോണിൽ ഘടിപ്പിക്കും.

സ്വന്തമായി ഡ്രോൺ ഉണ്ടാക്കിയ ഈ മിടുക്കൻ, സ്വന്തമായി എയറോബോടിക്‌സ് എന്ന കമ്പനി സ്ഥാപിക്കുകയും, പേറ്റന്റ് എടുക്കുകയും ചെയ്തു. ഗുജറാത് ബാപുനഗറിലെ സർവോധയ് വിദ്യാമന്ദിറിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഹർഷവർധൻ സാല.

Teenager Creates Drones Strikes Rs. 5 Crore Deal With State Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here