സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യവുമായി ഉമ്മൻചാണ്ടി ഡൽഹിയ്ക്ക്

ummanchandi

സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഡൽഹിയ്ക്ക്. ഞായറാഴ്ച ഡൽഹിക്ക് പോകുന്ന ഉമ്മൻചാണ്ടി തിങ്കളാഴ്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകളിലെല്ലാം താൻ ഈ കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പോസ്റ്റിൽ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY