നോട്ട് നിരോധനം : തിരിച്ചു വരാന്‍ 54,000 കോടി മാത്രം

delhi meeting note ban

മോദി സര്‍ക്കാര്‍ അസാധുവാക്കിയ 15.44 ലക്ഷം കോടി രൂപയുടെ നോട്ടില്‍ ഇനി തിരിച്ചു വരാന്‍ വെറും 54,000 കോടി രൂപ മാത്രം. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട പ്രതിവാര സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം  വ്യക്തമാക്കുന്നത്. നിരോധിച്ചതില്‍ മൂന്ന്-നാല് ലക്ഷം കോടി രൂപ തിരിച്ചുവരില്ലെന്നാണ് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടത്. അത്രയും കള്ളനോട്ടും  കള്ളപ്പണവുമാണെന്നായിരുന്നു വാദം.

പ്രതിവാര റിപ്പോര്‍ട്ട് പ്രകാരം  അസാധുവാക്കിയ  15.44 ലക്ഷം കോടിയില്‍ 14.90 ലക്ഷം കോടിയാണ് തിരിച്ചെത്തിയത്.  ഇത് അസാധു നോട്ടിന്‍െറ 96.5 ശതമാനം മാത്രമാണ്.

currency ban, new currency, black money

NO COMMENTS

LEAVE A REPLY