ഭംഗിയ്ക്കൊപ്പം വിവരവും തന്റേടവും ഉണ്ടോ? അല്‍ഫോണ്‍സ് പുത്രന് ഒരു നായികയെ വേണം

അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായികയ്ക്കായുള്ള കാസ്റ്റിംഗ് കോള്‍ എത്തി. വിവരവും, ഭംഗിയും തന്റേടവും ഉള്ള കുട്ടിയെയാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ ഉണ്ട്. മലയാളം ഇഷ്ടമുള്ള കുട്ടിയ്ക്കാണ് മുന്‍ഗണന. ഫോട്ടോഷോപ്പും മേയ്ക്കഅപ്പും ഇല്ലാത്ത ഫോട്ടോ അയയ്ക്കണം എന്നും പ്രത്യേകം പറഞ്ഞിട്ടണ്ട്.
അല്‍ഫോണ്‍സിന്റെ സുഹൃത്ത് മൊഹ്സിന്‍ കാസിമാണ് ചിത്രത്തിന്റെ സംവിധായകന്‍. കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ശബരീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

[email protected] ഈ ഇമെയിലേക്കാണ് ‘ഫോട്ടോഷോപ്പ്’ ചെയ്യാത്ത ആ ചിത്രങ്ങള്‍ അയയ്ക്കേണ്ടത്.

Alphones puthran, malayalam film, casting call

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews