ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചു; തിളങ്ങിയത് ആമിറും ആലിയയും

dangal

ആമിർ ചിത്രം ദംഗൽ നിറഞ്ഞു നിന്ന എഴുപത്തിരണ്ടാമത് ഫിലിം ഫെയർ അവാർഡിൽ ചിത്രം സ്വന്തമാക്കിയത് നാല് അവാർഡുകൾ. മികച്ച നടനായി ആമിർ ഖാനെ തെരഞ്ഞെടുത്തു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച് ആക്ഷൻ എന്നിവയും ദംഗൽ സ്വന്തമാക്കി.

ഉഡ്താ പഞ്ചാബിലെ അഭിനയത്തിന് ആലിയ ഭട്ടിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. സെൻസർ ബോർഡ് തീരുമാനങ്ങളിൽ രാഷ്ട്രീയമായി ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം ഉഡ്താ പഞ്ചാബും നാല് അവാർഡുകൾ നേടി.

മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാർഡ് ഷാഹിദ് കപൂറിനും മികച്ച നവാഗത നടനുള്ള അവാർഡ് ദിൽജിത് ദോസാഞ്ചും മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് പായൽ സലൂജയും ഉഡ്താ പഞ്ചാബിലൂടെ സ്വന്തമാക്കി.

മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാർഡ് നീരജയും മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാർഡ് നീരജയിലെ അഭിനയത്തിന് സോനംകപൂറും സ്വന്തമാക്കി.

NO COMMENTS

LEAVE A REPLY