കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടായിസം,യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചു

kodungallur

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. പരിക്കേറ്റയുവാവ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

11അംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. നഗ്നനാക്കി മര്‍ദ്ദിക്കവെ എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി പത്ത്മണിയോടെയായിരുന്നു സംഭവം. മണിക്കൂറുകളോളം നീണ്ട മര്‍ദ്ദനമേറ്റ യുവാവിന്റെ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ കേസ് എടുത്തു. തനിക്ക് പരിചയമുണ്ടായിരുന്ന ആള്‍ തന്നെ കൂട്ടികൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവ് പോലീസിന് നല്‍കിയ പരാതി. നേരത്തെയുണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് മൊഴി  എന്നാല്‍ പ്രദേശത്തെ ഒരു വീട്ടിലേക്ക് സലാം അതിക്രമിച്ച് കടക്കാന്‍ നോക്കിയതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരുടെ പറയുന്നത്.

kodungallur, sadachara goondaism, kodungallur

NO COMMENTS

LEAVE A REPLY